Sunday, 5 April 2009

പാബ്ലോ നെരൂദയുടെ നാട്ടില്‍- 3

ഇതിനു മുന്‍പെഴുതിയ ഭാഗങ്ങള്‍:
പാബ്ലോ നെരൂദയുടെ നാട്ടില്‍- 1
പാബ്ലോ നെരൂദയുടെ നാട്ടില്‍- 2
പാബ്ലോ നെരൂദയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

ലാ സെബാസ്ത്യാന: നെരൂദ അവസാന നാളുകളില്‍ താമസിച്ചിരുന്ന വീട്.

ലാ സെബാസ്ത്യനോസില്‍ പടം പിടുത്തം നിരോധിച്ചിരിക്കുന്നതിനാല്‍ വീട്ടിനകത്ത് നിന്നും പടങ്ങള്‍ പിടിച്ചിട്ടില്ല. കയറിചെല്ലുമ്പോള്‍ ചെറിയ സിറ്റൌട്ട്. രണ്ടാം നിലയില്‍ ഒരു ചെറിയ ബാര്‍, പിന്നെ വിശാലമായ മുറിയില്‍ ഇരുന്നു സംസാരിക്കാനുള്ള സ്ഥലം. വെള്ള നിറം പൂശിയ മൂന്നാമത്തെ നിലയില്‍ കിടപ്പ് മുറിയും, മുകളിലത്തെ നിലയില്‍ എഴുത്ത് മുറിയും ആയിരുന്നു. ജനലിലൂടെ വെളിയിലേയ്ക്ക് നോക്കിയാല്‍ മനോഹരമായ കടല്‍ കാണാം.

ലാ സെബാസ്ത്യാനയില്‍ നിന്നുള്ള ദൃശ്യം


ലാ സെബാസ്ത്യാന ഫൌണ്ടേഷന്‍ ആണ് നെരൂദയുടെ മരണശേഷം ഇവിടുത്തെ കാര്യങ്ങള്‍ നോക്കി നടത്തുന്നത്. വീടിനോട് ചേര്‍ന്ന ഫൌണ്ടേഷന്‍റെ കെട്ടിടത്തില്‍ നെരൂദയുടെ പുസ്തകങ്ങള്‍ക്ക് വേണ്ടി മാത്രം വളരെ വിശാലമായ ഒരു പുസ്തകശാല ഉണ്ട്.

യാത്രക്കാര്‍ക്ക് വേണ്ടി .... വാല്‍പരെയ്സോ തെരുവിലെ കുതിരവണ്ടികള്‍



പുസ്തകശാലയില്‍ നിന്നും The Poetry of Pablo Neruda എന്ന ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയ 600 കവിതകളടങ്ങിയ ഒരു യമണ്ടന്‍ കവിതാ സമാഹാരം വാങ്ങി. തിരിച്ചുവരും വരെയും, ഫ്ലൈറ്റില്‍ വച്ചും എല്ലാം വായന തുടങ്ങി........ഇതുവരെ ആകെ നൂറെണ്ണത്തില്‍ താഴെയേ വായിച്ചു തീര്‍ന്നുള്ളു :-( ചിലതൊക്കെ വളരെ അധികം താത്പര്യം ജനിപ്പിക്കുന്നവ ആണെങ്കിലും ഇംഗ്ലീഷ്, പ്രത്യേകിച്ചും, കവിതാഭാഷ ഇനിയും വഴങ്ങിയിട്ടില്ലാത്തതിനാല്‍ നിരങ്ങി നിരങ്ങിയാണ് വായനയും.

നെരൂദയുടെ പത്തൊന്‍പതാം വയസ്സില്‍ പ്രസിദ്ധീകരിച്ച കവിതാ സമാഹാരമായ, ലൈംഗികതയുടെ അതിപ്രസരമുള്ള 'ഇരുപതു പ്രേമ കവിതകളും ഒരു നിരാശയുടെ ഗാനവും' (Twenty Love Poems and a Song of Despair) ആണ് ഈ പുസ്തകത്തിലെയും ആദ്യ കവിതകള്‍. വളരെ മനോഹരമായ റൊമാന്റിക് കവിതകളാണ് ഇവയെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

ഇഷ്ടപ്പെട്ട ചില കവിതാശകലങ്ങള്‍ താഴെ കൊടുക്കാം:

From – Twenty Poems of Love

" I will bring you happy flowers from the mountains, bluebells,
dark hazels, and rustic baskets of kisses.
I want
to do with you what spring does with the cherry trees"

*******************

........................................
The night wind turns in the sky and sings.
I can write the saddest lines tonight.
I loved her, sometimes she loved me too.

On nights like these I held her in my arms.
I kissed her greatly under the infinite sky.

She loved me, sometimes I loved her too.
How could I not have loved her huge, still eyes.

I can write the saddest lines tonight.
To think I don’t have her, to feel I have lost her.

Hear the vast night, vaster without her.
Lines fall on the soul like dew on the grass.

What does it matter that I couldn’t keep her.
The night is fractured and she is not with me.

...........................................

As though to reach her, my sight looks for her.
My heart looks for her: she is not with me


The same night whitens, in the same branches.
We, from that time, we are not the same.

I don’t love her, that’s certain, but how I loved her.
My voice tried to find the breeze to reach her.

Another’s kisses on her, like my kisses.
Her voice, her bright body, infinite eyes.

I don’t love her, that’s certain, but perhaps I love her.
Love is brief: forgetting lasts so long.

Since, on these nights, I held her in my arms,
my soul is not content to have lost her.

Though this is the last pain she will make me suffer,
and these are the last lines I will write for her.
*********************
പരിഭാഷിച്ചു വികലമാക്കണ്ട എന്ന് കരുതി .......

മൂന്നാം ഭാഗം എഴുതാന്‍ കുറെ നാള്‍ എടുത്തു. പിന്നെ കുറ്റബോധം കൊണ്ട് ഇപ്പോഴെങ്കിലും തീര്‍ക്കുന്നു. മനസ്സില്‍ കുറ്റബോധം തോന്നിക്കഴിഞ്ഞാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് പറയുന്നത് എത്ര ശരിയാണെന്ന് ഈ പോസ്റ്റ് എഴുതിക്കഴിഞ്ഞപ്പോള്‍ മനസ്സിലായി.
അവസാനിപ്പിച്ചു :-)

9 comments:

ശ്രീ said...

കൊള്ളാം മാഷേ. കുറേ നാളുകള്‍ എടുത്തിട്ടാണെങ്കിലും പൂര്‍ത്തിയാക്കിയല്ലോ
:)

പാമരന്‍ said...

thanks maashe..

കൃഷ്‌ണ.തൃഷ്‌ണ said...

Wow, how come I missed these posts Vallabhanji?
Let me go back to old ones too...
Thanks and Thanks

ചങ്കരന്‍ said...

എല്ലാ ഭാഗങ്ങളും വായിച്ചു. നന്നായിരിക്കുന്നു. നെരൂദയെ കൂടുതല്‍ വായിക്കാന്‍ തോന്നുന്നു.

ധനേഷ് മാങ്കുളം/Dhanesh.Mankulam said...

കലക്കി സുഹൃത്തേ.... നെരൂദയിലേക്കുള്ള വഴിയാകട്ടെ ഇതു... കാരണം ഇപ്പൊ കൂടുതല്‍ വായിക്കാന്‍ തോന്നുന്നു....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നെരൂദ എന്നു കേക്കുമ്പോഴേ സന്തോഷമാ. ഇത് വായിക്കുമ്പോ അത് കൂടുന്നു

വളരെ നന്നായി.

അസൂയ: ഞാനും പോകും ഒരൂസം

Jayesh/ജയേഷ് said...

nannaayi....nerudayute naattilokke pokan pattuka ennu paranjal nammale sambandichitatholam asadhyamaaya karyamaanu..bhagyavanee...

Lathika subhash said...

ഇപ്പൊഴാ മൂന്നു ഭാഗവും ഒരുമിച്ചു വായിച്ചത്.
നന്ദി.നെരൂദയുടെ നാട്ടിലും വീട്ടിലുമൊക്കെ കൊണ്ടു പോയതിന്.

Pongummoodan said...

മനോഹരമായി എഴുതിയിരിക്കുന്നു വല്ലഭേട്ടാ.
സന്തോഷം.
നന്ദി.