ഇറ്റലിയിലെ കൊമോ പ്രോവിന്‍സിലുള്ള ഒരു മുനിസിപ്പാലിറ്റി ആണ് ബെല്ലാജിയോ. ബെല്ലാജിയോയുടെ മൂന്നു വശവും കൊമോ തടാകത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. അതിമനോഹരങ്ങളായ വില്ലകള്‍, പാര്‍ക്കുകള്‍ എന്നിവ ബെല്ലാജിയോയെ കൂടുതല്‍ മനോഹരമാക്കുന്നു. സ്റ്റാര്‍ വാര്‍സ്, അത് പോലെ തന്നെ ജെയിംസ് ബോണ്ട് പടങ്ങള്‍ ഒക്കെ ബെല്ലാജിയോയില്‍ ഷൂട്ട് ചെയ്യാറുണ്ട്.
റോക്കഫെല്ലര്‍ ഫൌണ്ടെഷന്‍ നടത്തുന്ന മനോഹരമായ കോണ്ഫെറന്‍സ് സെന്ററില്‍ താമസവും മീറ്റിംഗും. റോക്കഫെല്ലര്‍ ഫൌണ്ടെഷന്‍ റെസിഡന്‍സി പ്രോഗ്രാം, കൂടാതെ ക്രിയേറ്റീവ് ആര്‍ട്സ് ഫെല്ലോഷിപ് എന്നിവ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും നാല് ആഴ്ച വരെ അവിടെ താമസിച്ചു റിസര്‍ച്ച് നടത്താന്‍ സൗകര്യം കൊടുക്കുന്നുണ്ട്. അതില്‍ പങ്കെടുക്കുന്ന ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള കുറച്ച് എഴുത്തുകാരെയും കലാകാരന്മാരെയും പരിചയപ്പെട്ടു.
അവസാന ദിവസം രണ്ടു മണിക്കൂര്‍ ഒരു ബോട്ട് ട്രിപ്പ് തരപ്പെടുത്തിയത് കൊണ്ടു കുറച്ച് പടം പിടിച്ച് ഇവിടെ ഇടുന്നു.










റോക്കഫെല്ലര്‍ ഫൌണ്ടെഷന്‍ സെന്ററില്‍ കണ്ട ഗ്രീക്ക് ദൈവം പാന്‍ (നന്ദി സൂരജ് & കൈപ്പള്ളി). കൃഷ്ണനുമായുള്ള സാമ്യം ശ്രദ്ധിക്കുക