Sunday 19 September 2010

ബെല്ലാജിയോ, ഇറ്റലി

ഇറ്റലിയിലെ ബെല്ലാജിയോയിലെയ്ക്ക് ഒരു അഞ്ചു ദിവസ മീറ്റിംഗിന് ക്ഷണം കിട്ടിയപ്പോള്‍ ഇത്ര മനോഹരം ആയിരിക്കും എന്ന് കരുതിയില്ല. ജനീവയില്‍ നിന്നും മിലാനിലെയ്ക്ക് നാല് മണിക്കൂര്‍ ട്രെയിന്‍ യാത്ര വളരെ സുഖപ്രദം. പിന്നീട് മനോഹരങ്ങളായ ആല്‍പ്സ് പര്‍വതനിരകള്‍ക്കിടയിലൂടെ, തടാകത്തിനരികിലൂടെ ഒന്നര മണിക്കൂര്‍ കാറില്‍ യാത്ര. മിലാനില്‍ നിന്നും ഒരു മണിക്കൂര്‍ തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്താലും ബെല്ലാജിയോയില്‍ എത്താം.

ഇറ്റലിയിലെ കൊമോ പ്രോവിന്‍സിലുള്ള ഒരു മുനിസിപ്പാലിറ്റി ആണ് ബെല്ലാജിയോ. ബെല്ലാജിയോയുടെ മൂന്നു വശവും കൊമോ തടാകത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. അതിമനോഹരങ്ങളായ വില്ലകള്‍, പാര്‍ക്കുകള്‍ എന്നിവ ബെല്ലാജിയോയെ കൂടുതല്‍ മനോഹരമാക്കുന്നു. സ്റ്റാര്‍ വാര്‍സ്, അത് പോലെ തന്നെ ജെയിംസ്‌ ബോണ്ട്‌ പടങ്ങള്‍ ഒക്കെ ബെല്ലാജിയോയില്‍ ഷൂട്ട്‌ ചെയ്യാറുണ്ട്.

റോക്കഫെല്ലര്‍ ഫൌണ്ടെഷന്‍ നടത്തുന്ന മനോഹരമായ കോണ്ഫെറന്‍സ് സെന്ററില്‍ താമസവും മീറ്റിംഗും. റോക്കഫെല്ലര്‍ ഫൌണ്ടെഷന്‍ റെസിഡന്‍സി പ്രോഗ്രാം, കൂടാതെ ക്രിയേറ്റീവ് ആര്‍ട്സ് ഫെല്ലോഷിപ്‌ എന്നിവ കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും നാല് ആഴ്ച വരെ അവിടെ താമസിച്ചു റിസര്‍ച്ച് നടത്താന്‍ സൗകര്യം കൊടുക്കുന്നുണ്ട്. അതില്‍ പങ്കെടുക്കുന്ന ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള കുറച്ച് എഴുത്തുകാരെയും കലാകാരന്മാരെയും പരിചയപ്പെട്ടു.

അവസാന ദിവസം രണ്ടു മണിക്കൂര്‍ ഒരു ബോട്ട് ട്രിപ്പ്‌ തരപ്പെടുത്തിയത് കൊണ്ടു കുറച്ച് പടം പിടിച്ച് ഇവിടെ ഇടുന്നു.

മിലാന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു ദൃശ്യം

തടാകക്കരയിലൂടെയുള്ള യാത്ര



ബെല്ലാജിയോ തടാകത്തിലെ മത്സ്യബന്ധന ബോട്ടുകള്‍
തടാകക്കരയിലെ ഒരു വില്ല

San Giacomo Church, built between 1075 and 1125, is at the top of the historic center

മറ്റൊരു വില്ലയും ബോട്ടാണിക്കല്‍ ഗാര്‍ഡനും. സ്റ്റാര്‍ വാര്‍സ് ഇവിടെ ഷൂട്ട്‌ ചെയ്തിട്ടുണ്ട്.

ജീവിത സായാഹ്നത്തില്‍ ചൂണ്ടയിടുന്ന ദമ്പതികള്‍


തടാകക്കരയിലെ ചില ഹോട്ടലുകള്‍
റോക്കഫെല്ലര്‍ ഫൌണ്ടെഷന്‍ സെന്ററില്‍ കണ്ട ഗ്രീക്ക് ദൈവം പാന്‍ (നന്ദി സൂരജ് & കൈപ്പള്ളി). കൃഷ്ണനുമായുള്ള സാമ്യം ശ്രദ്ധിക്കുക


ഒരു ഗുഹാ മുഖം

തിരികെ പോകാന്‍ സമയമായി.....മിലാന്‍