Friday, 22 May 2009

ലാലേട്ടാ ലാലേട്ടാ.....

എന്‍റെ ക്യാമറയില്‍ പതിഞ്ഞ ലാലേട്ടന്‍

കഴിഞ്ഞ ഒക്ടോബറില്‍ മോഹന്‍ലാലും സംഘവും ഡെയ്‌ലി ഡിലൈറ്റ് മോഹന്‍ലാല്‍ ഷോയുടെ ഭാഗമായി ഇരുപതു ദിവസ യൂറോപ്യന്‍ പര്യടനത്തിനു വന്ന കൂട്ടത്തില്‍ സ്വിറ്റ്സര്‍ലാന്റിലും എത്തിയിരുന്നു. വാമഭാഗം ഒരു തികഞ്ഞ മോഹന്‍ലാല്‍ ഫാന്‍ ആയതിനാലും, മോഹന്‍ലാലിനെ കാണുക എന്നത് ഒരു ചിരകാല അഭിലാഷമായി പറഞ്ഞിട്ടുള്ളതിനാലും എങ്ങിനെയെങ്കിലും ടിക്കറ്റ് ഒപ്പിക്കണം എന്ന് വിചാരിച്ചിരുന്നു. കൂടാതെ ലാലേട്ടന്റെ വകയിലെ സഹോദരിയുടെ കൂടെ പഠിച്ചെന്നും, ലാലേട്ടന്റെ സഹോദരി ആണെന്ന് എല്ലാരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും, അതുപോലെ ലാലേട്ടനോടുള്ള ആരാധന മൂത്ത് സ്വന്തം കല്യാണത്തിന് (എന്ന് വച്ചാല്‍ ഞാനുമായിട്ടുള്ളത്) പന്ത്രണ്ടു കൊല്ലം മുന്‍പ് ലാലേട്ടനെ ക്ഷണിച്ചെന്നും, അപ്പോള്‍ വിവാഹ തലേന്ന് ലാലേട്ടന്റെ അമ്മ ഫോണ്‍ വിളിച്ചു സംസാരിച്ചെന്നും മകന്‍ വീട്ടില്‍ ഇല്ലെന്നു പറഞ്ഞെന്നും ഒക്കെ ഇടയ്ക്കിടെ (വീമ്പു) പറയുന്നതും കേട്ടിട്ടുണ്ട്.

അങ്ങിനെ ഇരുന്നപ്പോഴാണ് ഡെയ്‌ലി ഡിലൈറ്റ് എന്‍റെ ഒരു അടുത്ത സുഹൃത്തിന്‍റെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കമ്പനി ആണെന്നും സുഹൃത്തിന്‍റെ ഭര്‍ത്താവാണ് സംഘത്തിന്റെ കൂടെ വരുന്നതെന്നും സുഹൃത്ത്‌ വഴി അറിയാന്‍ കഴിഞ്ഞത്. ഭാര്യയുടെ നിര്‍ബന്ധം മൂലം സുഹൃത്തിനു ഒരു മെയില്‍ വിടുന്നു, സുഹൃത്ത്‌ ഉടന്‍ തന്നെ എല്ലാം ഓക്കേ ആക്കി!!!

അങ്ങിനെ 2008 ഒക്ടോബര്‍ ഇരുപത്തി അഞ്ചിന് രാവിലെ തന്നെ കുടുംബ സമേതം സൂറിക്കിനടുത്തുള്ള വിന്റര്‍ത്തുര്‍ എന്ന സ്ഥലത്തേയ്ക്ക് ട്രെയിനില്‍ യാത്ര തിരിച്ചു. മൂന്നു മണിക്കൂര്‍ യാത്ര കഴിഞ്ഞ് ഉച്ചയ്ക്ക് ഒരു മണിയോടെ മോഹന്‍ലാല്‍ ഷോ നടക്കുന്ന ഹാളില്‍ എത്തിയപ്പോള്‍ കുറച്ചു സംഘാടകര്‍ കഴിഞ്ഞാല്‍ ആദ്യം എത്തിയത് ഞങ്ങളാണെന്ന് മനസ്സിലായി. സുഹൃത്തിന്‍റെ ഭര്‍ത്താവിനെ ഫോട്ടോയിലൂടെ അല്ലാതെ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹം വരുന്നത് മൂന്നുമണിയോടെ ആയിരിക്കുമെന്നും അപ്പോള്‍ തന്നെ കാണാമെന്നും സംഘാടകര്‍ പറഞ്ഞു. ലാലേട്ടനും സംഘവും അപ്പോള്‍ എത്തുമെന്നും മനസ്സിലായി. ഒരുവിധത്തില്‍ മൂന്നുമണി ആയി. കുറച്ചു കഴിഞ്ഞപ്പോള്‍ ലാലേട്ടനും സംഘവും എത്തി.


ലാലേട്ടനോടൊപ്പം മുകേഷ്, ജഗദീഷ്, ലക്ഷ്മി ഗോപാലസ്വാമി, വിനീത്, ജ്യോതിര്‍മയി, മീരാ നന്ദന്‍, സുരാജ് വെഞ്ഞാറമ്മൂട് ഗായകന്‍ അഫ്സല്‍ എന്നിവരാണ് ഉണ്ടായിരുന്നത്. യൂറോപ്പില്‍ പത്തു പരിപാടികള്‍ ഉണ്ടായിരുന്നതില്‍ ഇതു ഒന്‍പതാമത്തെ പരിപാടി ആയിരുന്നു. അതിനാല്‍ തന്നെ എല്ലാവരും വളരെ ക്ഷീണിതരായി കാണപ്പെട്ടു. ആരെയും അധികം മൈന്‍ഡ്‌ ചെയ്യാതെ എല്ലാവരും സ്റ്റേജിനു പിറകില്‍ ഭക്ഷണം ഒരുക്കിയ സ്ഥലത്തേയ്ക്ക് പോയി. സാവധാനം ഒരു കുറിപ്പ് ഒരു സംഘാടകന്‍ വഴി സുഹൃത്തിന്റെ ഭര്‍ത്താവും സ്റ്റേജ് ഷോ സ്പോണ്‍സറുമായ ഫിലിപ്പിന് കൊടുത്തു വിട്ടു. ഉടനെ തന്നെ ഫിലിപ്പ് കാണാന്‍ എത്തി. നാലുപേര്‍ക്കും വി ഐ പി ടിക്കറ്റും തന്നു (നന്ദ്രി നന്ദ്രി).

ഭാര്യയുടെ അടുത്ത ഡിമാന്‍റ്: ലാലേട്ടനെ ഒന്നു കാണണം, കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം. എല്ലാവരേം കൂടെ അസൌകര്യമാണെങ്കില്‍ അയാളെ മാത്രം കടത്തി വിട്ടാല്‍ മതിയത്രേ! താരങ്ങള്‍ ഭക്ഷണം കഴിച്ച ശേഷം കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാം എന്ന് ഫിലിപ്പ്‌ പറഞ്ഞു.

സമയം മൂന്നു നാല്പത്തി അഞ്ചായി. ഉള്ളിലേയ്ക്ക്‌ ചെല്ലാന്‍ ആളിനെ പറഞ്ഞു വിളിപ്പിച്ചു. ഭാര്യ ഭീകര ത്രില്ലില്‍ ആയി. കയ്യില്‍ പുതിയ ക്യാമറയും രണ്ടു പിള്ളേരുമായി ഞാനും പിറകെ കൂടി. എന്നാല്‍ ലാലേട്ടനെ ഒന്നു കണ്ടു ഒരു ഫോട്ടോയും എടുക്കാം എന്ന് വിചാരിച്ചു. ഇങ്ങനെ ഒരു അവസരം ഇനി കിട്ടാന്‍ സാധ്യത കുറവാണ്. സ്റ്റേജിനു പിറകില്‍ തുണികള്‍ എല്ലാം അടുക്കി വച്ചു കൊണ്ട് വിനീത്. മുകേഷും ജഗദീഷും ലാലേട്ടനും കസേരകളില്‍ ഇരിക്കുന്നു. ജനീവയില്‍ നിന്നും മൂന്നു മണിക്കൂര്‍ യാത്ര ചെയ്തു ഒരു ഫാമിലി കാണാന്‍ വരുന്നു എന്ന് ഫിലിപ്പ് അവരോടു പറഞ്ഞിരുന്നു. സ്ത്രീകള്‍ എല്ലാം അടുത്ത മുറിയില്‍ ആണ്.

ഗ്രീന്‍ റൂമില്‍ കണ്ടു മുട്ടിയപ്പോള്‍

കണ്ട ഉടനെ ലാലേട്ടന്റെ ചോദ്യം : അയ്യോ ജനീവയില്‍ നിന്നും വരുവാണല്ലേ?

എല്ലാവര്‍ക്കും കൈ കൊടുത്തു. പരിചയപ്പെടാന്‍ അവസരം കിട്ടും മുന്‍പ്, ലാലേട്ടനെ കണ്ടതും ഭാര്യയുടെ ഭാവം മാറി, തനി ലാലേട്ടന്‍ ഫാനായി. ഭാര്യയുടെ വെപ്രാളം കണ്ടപ്പോള്‍ അവളെ ചൂണ്ടി ഞാന്‍ പറഞ്ഞു - ഇതൊരു ലാലേട്ടന്റെ ലോയല്‍ ഫാനാണ്. എല്ലാവരും ചിരിച്ചു. ഞാന്‍ തുടരെ ഫോട്ടോ ക്ലിക്കി. ഭാര്യ എന്തൊക്കെയോ ലാലെട്ടനോടു പറയുന്നുണ്ട്. അതിനിടെ ഇങ്ങനെ കേട്ടു : ഞാനും ലാലേട്ടന്റെ കൂട്ട് ഷൈ ആണ്. ലാലേട്ടന്‍ ചിരിച്ചു നമുക്ക് പരിചയമുള്ള ശൈലിയില്‍ "അയ്യോ" എന്ന് പറയുന്നതും കേട്ടു . അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും കൂടെ ഫോട്ടോ എടുത്തു.


അകത്തു സ്ത്രീകള്‍ എല്ലാം ഉണ്ട് അവരുടെ കൂടെ ഫോട്ടോ എടുക്കാം. അവരെ വിളിക്കാം എന്ന് ലാലേട്ടന്‍ പറഞ്ഞു. അപ്പോള്‍ ഭാര്യയുടെ കമന്റ്. ലാലേട്ടനെ കാണാന്‍ വേണ്ടി മാത്രമാ ഇവിടം വരെ വന്നത് . എനിക്ക് ലാലേട്ടന്‍ടെ കൂടെ മാത്രം ഫോട്ടോ എടുത്താല്‍ മതി!


ലാലേട്ടന്‍റെ കൂടെ കുട്ടികളെ നിര്‍ത്തി വേറെ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ " അയ്യോ അതിനെന്താ" എന്നുള്ള മറുപടി. കുട്ടികളെ മടിയില്‍ വച്ചുള്ള രണ്ടു ഫോട്ടോയും എടുത്തു. അവസാനം ലാലേട്ടന്‍റെ അമ്മയ്ക്ക് കുറെ സ്വിസ് ചോക്ലേറ്റ് പാക്കറ്റുകളും പൊതിഞ്ഞു കൊടുത്തുകളഞ്ഞു ഫാന്‍- അടുത്തു നിന്ന മറ്റുള്ളവര്‍ക്കൊന്നും കൊടുക്കാതെ.

എല്ലാവരും വളരെ ക്ഷീണിതരായതിനാലും അതുപോലെ ഷോ വെറും 45 മിനിട്ടിനകം തുടങ്ങേണ്ടതിനാലും ഒരു വിധത്തില്‍ എല്ലാര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് അവിടെ നിന്നും വെളിയില്‍ കടന്നു.


പിന്നീട് മൂന്നു മണിക്കൂര്‍ തരക്കേടില്ലാത്ത കുറെ പരിപാടികള്‍. ലാലേട്ടന്റെ ചില അടിപൊളി പാട്ടുകള്‍ (അത് റെക്കോര്‍ഡ് ചെയ്തശേഷം സ്റ്റേജില്‍ ലിപ് സിങ്ങിംഗ് ആണെന്ന ആരോപണം നെറ്റില്‍ കണ്ടിരുന്നു), വിനീത്, ലക്ഷ്മി ഗോപാലസ്വാമി ടീമിന്റെ ടാന്‍സ്‌, അഫ്സലിന്റെ പാട്ട് എന്നിവ വളരെ നല്ല പരിപാടികള്‍ തന്നെ ആയിരുന്നു. എന്തായാലും ഈ പ്രായത്തില്‍ ആറോളം പാട്ടുകള്‍ പാടി അഭിനയിക്കുകയും അത്രയും തന്നെ പാട്ടിനു ഡാന്‍സ് ചെയ്യുകയും ചെയ്ത ലാലേട്ടന്റെ സ്റ്റാമിന സമ്മതിക്കണം. മൂന്നു മണിക്കൂര്‍ പോയത് അറിഞ്ഞില്ല.


പരിപാടികളുടെ തുടക്കംഅടിപൊളി ഡാന്‍സുകള്‍
ചിങ്ങമാസം ......

വിനീതിന്‍റെയും ലക്ഷ്മിയുടേയും ഡാന്‍സ് വളരെ മനോഹരമായിരുന്നു

മീരാ നന്ദന്‍


കൈ തുടി താളം കൊട്ടി..... - അഫ്സല്‍

വി ടു തലൈ വിടുതലൈ .......


പരിപാടിക്ക് ശേഷം ഗ്രീന്‍ റൂമില്‍ വച്ച് വീണ്ടും കണ്ടു എങ്കിലും എല്ലാരും ക്ഷീണിതര്‍ ആയിരുന്നതിനാല്‍ അധികം ബുദ്ധിമുട്ടിച്ചില്ല. ലക്ഷ്മി, ജ്യോതിര്‍മയി, മീരാ നന്ദന്‍ എന്നിവരുടെ കൂടെയും അപ്പോള്‍ കുടുംബ ഫോട്ടോകള്‍ എടുത്തു. ചുരുക്കം പറഞ്ഞാല്‍ വളരെ രസകരമായ ഒരു ദിവസം വളരെ പെട്ടന്ന് കഴിഞ്ഞു...........

41 comments:

ശ്രീവല്ലഭന്‍. said...

കുറെ നാള്‍ മുന്‍പ് എഴുതി തുടങ്ങിയ പോസ്റ്റ്‌ പൊടിതട്ടി എടുക്കുന്നു :-)

ശ്രീ said...

അതു കൊള്ളാമല്ലോ മാഷേ...
ഈ ചിത്രങ്ങള്‍ ഇവിടെ പങ്കു വച്ചതിനു നന്ദി

:)

cALviN::കാല്‍‌വിന്‍ said...

ഭാഗ്യവാനേ......
ശ്ശ്യോ :)

ആദ്യത്തെ രണ്ട് ഫോട്ടോസിലും ആ നിഷ്കളങ്കമായ ചിരി ശരിക്കും ഉണ്ട്....

നല്ല വിവരണവും... എനിച്ചും കാണണേ..... :)

പാമരന്‍ said...

orkut il kandarunnu...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വിവരണം കൊള്ളാം..

ഓടോ: കാല്‍‌വിന്‍ എത്തിയാ!! ഇനി പോയി ആ വിന്‍സിനേം വിളിച്ചോണ്ട് വാ... എന്നിട്ട് ഒരു നാലടി കൂടി പൊക്കിപ്പറ... ശ്ശെടാ മമ്മൂട്ടിടെ ലോയല്‍ ഫാന്‍സൊന്നും ബ്ലോഗിലില്ലേ ഒരു കമ്പനിയ്ക്ക് :( -- ;)

cALviN::കാല്‍‌വിന്‍ said...

കുട്ടിച്ചാത്തൻസ്,
ബ്ലോഗിൽ പോയിട്ട് കേരളത്തിൽ തന്നെ അങ്ങനൊരു സംഭവം കാണുമോ എന്തോ ;)

Sudheesh|I|സുധീഷ്‌ said...

ലാലേട്ടാ ലാലേട്ടാ.. ആദ്യമായ ഈ വഴി... ഇഷ്ടപ്പെട്ടു. ..

യൂസുഫ്പ said...

ഇങ്ങനെയും ഒരു താരാരാധന.

Manoj മനോജ് said...

ഷോ മുഴുവന്‍ കണ്ടല്ലോ അല്ലേ... 2007ല്‍ എനിക്കും കാണേണ്ടി വന്നു :(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വല്ലഭന്‍ ജീ, ഭാര്യേടെ വെപ്രാളോം കമന്റ്സും ഒക്കെ രസായി


കാല്‍‌വിനേ മോനേ വിട്ടുപിടി. മമ്മുട്ടിയ്ക്ക് പറയാന്‍ ആയിട്ടില്ല ട്ടാ .
മമ്മുട്ടീടെ ഡാന്‍സ് കണ്ടാ ചിരിയ്ക്കെങ്കിലും ചെയ്യാം , ഇയാടെ കൂത്തിനെ ഡാന്‍സെന്നും പറഞ്ഞ്....ദേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട. വല്ലഭന്‍ ചേട്ടന്‍ പിടിച്ച് പുറത്താക്കും .ഫോടോ എടുക്കുമ്പോ നിഷ്കളങ്കമായി ചിരിച്ചോണ്ട് വല്ല്യ കാര്യമൊന്നും ഇല്ല്യാ ട്ടാ. മോഹന്‍ലാലിനെപ്പറ്റി അഭിപ്രായം പറയുമ്പോ അത് പറഞ്ഞാ പോരേ , ഇല്ലേല്‍ ഇങ്ങനൊക്കെ കേക്കേണ്ടി വരും

കൂട്ടുകാരന്‍ | Friend said...

മോഹന്‍ലാലിന്‍റെ ആ രണ്ടാമത്തെ ഫോട്ടോ കണ്ടാല്‍ കാല്‍വിന്‍ ഒരു പോസ്റ്റ്‌ ഇട്ടിട്ടു ഇരിക്കുന്ന പോലെയുണ്ട്.. പകുതി വളിച്ച ചിരിച്ച മൊകം

അരുണ്‍ കായംകുളം said...

ഭാഗ്യവാന്‍

സി. കെ. ബാബു said...

ഏതായാലും മുങ്ങിച്ചാവും എന്ന ഭയം മോഹൻ ലാലിന് വേണ്ട. നെയ്യ് വെള്ളത്തിൽ പൊങ്ങിയേ കിടക്കൂ! :)

കുട്ടിച്ചാത്തന്‍ said...

പ്രിയേച്ചീ അതന്നെ ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേന്ന് വിചാരിച്ചിരിക്കുകയായിരുന്നു,

കൂട്ടുകാരന്‍ ആപ്പറഞ്ഞത് വായിച്ചിട്ടാ ആഫോട്ടോ പിന്നേം ഒന്ന് നോക്കിയത്.(ഒന്നേ നോക്കിയുള്ളൂ).. പാവം കാല്‍‌വിന്‍ ഇനി ജന്മത്ത് അവന്റെ ഫോട്ടോ ബ്ലോഗിലിടൂല.

സികെ ബാബുച്ചേട്ടോ ആ ഫേമസ് ഫോര്‍വേഡ് കിട്ടിക്കാണൂലെ.. ആമിറിനു 8 പാക് ,ഷാറൂഖിനു 6 പാക്, , ധനുഷിനു 4 പാക്, ലാലിനു സിംഗള്‍ ചാക്ക് അഥവാ സിമന്റ് ചാക്ക് എന്ന അടിക്കുറിപ്പുകളും അലിയാസ് ജാക്കിയുടെ ‘ബഹുവര്‍ണ്ണ‘ പടവും അടങ്ങിയത്....

ഓടോ: വല്ലഭ് ജീ കമന്റ് മറുപടിക്കൊന്നിനു എത്ര വച്ചാ ചാത്തനു കൂലി തരാന്‍ ഉദ്ദേശിക്കുന്നത്?

hAnLLaLaTh said...

ഫോട്ടോകള്‍ എല്ലാം നന്നായിട്ടുണ്ട്...വിവരണവും...

Haree | ഹരീ said...

സ്റ്റേജില്‍ കയറിയ ഫാനിനെ തല്ലിയത് ഈ ഷോയ്ക്ക് ഇടയ്ക്കാണോ? (അതിനി ഗ്രീന്‍‌റൂമില്‍ കണ്ട പരിചയം പുതുക്കുവാന്‍ കയറിയ ശ്രീവല്ലഭനാണോ? :-D)
--

cALviN::കാല്‍‌വിന്‍ said...

വ്യക്തിഹത്യ വ്യക്തിഹത്യ!
ആ വിൻസിതെവിടെ പോയി...!

ഞാനും വിൻസും കൂടെ കൂടിയാൽ തോല്പിക്കാൻ ആരുണ്ട്..?

കൂട്ടുകാരാ പിന്നെ എടുത്തോളാം ട്ടാ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സാഗര്‍ ഏലിയാസ്സ് കണ്ടതിന്റെ ക്ഷീണം തീര്‍ക്കുന്ന തിരക്കിലാ വിന്‍സ്

:)

ഞാനും എന്‍റെ ലോകവും said...

നന്നായിരിക്കുന്നു ആശംസകള്‍

കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട്.

കുക്കു.. said...

nice...

:)

അപ്പു said...

ഫാനുകളുടെ ഒരു കാര്യമേ !!

ശ്രീവല്ലഭന്‍. said...

ശ്രീ, കാല്‍‌വിന്‍, പാമരന്‍, കുട്ടിച്ചാത്തന്‍, സുധീഷ്‌, പ്രിയ, അരുണ്‍, hAnLLaLaTh, ഞാനും എന്‍റെ ലോകവും, കുമാരന്‍, കുക്കു, അപ്പു എല്ലാര്‍ക്കും നന്ദി ഇതുവഴി വന്നതിന്.

യൂസുഫ്പാ : അതെ ഇങ്ങനെയും ആരാധന. :-)

മനോജ്‌, മുഴുവന്‍ കണ്ടു. കുറെ എനിക്ക് ഇഷ്ടപ്പെട്ടു. പിള്ളേര്‍ക്കും കുടുംബത്തിനും ഇഷ്ടപ്പെട്ടാല്‍ അതില്‍ കൂടുതല്‍ എന്ത്. :-)

കൂട്ടുകാരന്‍ : ഹാ ഹാ ഹാ ...

സി. കെ. ബാബു : കഷണ്ടിക്കും കുശുമ്പിനും മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല :-)

കുട്ടിച്ചാത്താ: മറുപടി കമന്റിനു നന്ദി വേണോ, പണം വേണോ?

Haree | ഹരീ : ഇതിനു തൊട്ടു മുന്‍പ് ജര്‍മനിയില്‍ വച്ചുള്ള ഷോയില്‍ ആണെന്ന് തോന്നുന്നു അത്. പിന്നീട് നെറ്റില്‍ കണ്ടിരുന്നു. അത് ഞാനല്ല :-)

വിന്‍സ് said...

നല്ല വിവരണം.... :) അതാണു ലാലേട്ടന്‍...അമ്മാവന്‍ ആയിരുന്നേല്‍ ഇതു വല്ലതും നടക്കുമോ...അമ്മാവന്‍ ജാഡ തെണ്ടി ഇനി ഏതായാലും ഷിക്കാഗോയില്‍ പരുപാടിയും കൊണ്ടു വരില്ലാ എന്നാണു കേട്ടതു :)

വിന്‍സ് said...

ആരാടാ‍ാ എന്നോടും കാല്‍വിനോടും കളിക്കാന്‍ ധൈര്യം ഉള്ളത് - കടപ്പാട് മാമുക്കോയാ

വിന്‍സ് said...

കുട്ടിച്ചാത്താ :) ..... അമ്മാവന്‍ ഒരു ഫാനിനെ തല്ലിയതിനു എന്തായിരുന്നു മേളം.... അമ്മാവന്‍ ചെയ്തതു ശരിയായില്ല ആനാ കൂനാ എന്നൊക്കെ ആയിരുന്നു നെറ്റ് മുഴുവനും. പക്ഷെ ലാലേട്ടന്‍ ഇന്ദുചൂഡന്‍ സ്റ്റൈലില്‍ ഒരുത്തനെ സ്റ്റേജില്‍ നിന്നും എടുത്തെറിഞ്ഞിട്ടും ഒരു പട്ടി പോലും ചോദിക്കാന്‍ ഉണ്ടായില്ല :) അതാണു അണ്ണന്‍, അണ്ണനു എന്തും ചെയ്യാം, എന്തിലു വേണേലും അഭിനയിക്കാം അതിനുള്ള ലൈസന്‍സ് ഞങ്ങള്‍ കൊടുത്തിട്ടുണ്ട് :) ഹഹഹ

ഹോ ഈ പോസ്റ്റ് കാണാന്‍ വൈകി പോയി. കുട്ടിച്ചാത്തനായിട്ടു മുട്ടിയിട്ടു കുറച്ചു കാലം ആയി :) :) :)

cALviN::കാല്‍‌വിന്‍ said...

ഹോ എനിക്ക് ഇപ്പോ സമാധാനം ആയി :)

cALviN::കാല്‍‌വിന്‍ said...

ഈ മമ്മൂട്ടിയുടെ ലാസ്റ്റ് ഹിറ്റ് പടം ഏതാരുന്നു?
ശ്ശ്യ്യോ ഓർമ വരണേയില്ല.....

കുട്ടിച്ചാത്തന്‍ said...

"ലാലേട്ടന്‍ ഇന്ദുചൂഡന്‍ സ്റ്റൈലില്‍ ഒരുത്തനെ സ്റ്റേജില്‍ നിന്നും എടുത്തെറിഞ്ഞിട്ടും ഒരു പട്ടി പോലും ചോദിക്കാന്‍ ഉണ്ടായില്ല" --- മമ്മൂട്ടി തല്ലിയതിനു ചോദിക്കാന്‍ എത്തിയത് മൊത്തം മനുഷ്യന്മാരു തന്നെ ആയത് ഭാഗ്യം....

കാല്‍‌വിനേ മമ്മൂട്ടിയുടെ അവസാന ഹിറ്റ് പടം ‘മായാവി’എന്റെ കണക്കില്‍ അതിനുശേഷം വന്നതിനെയൊന്നും ഹിറ്റ് എന്ന് ഒരു യഥാ‍ര്‍ത്ഥ മമ്മൂക്ക ഫാന്‍ പറയൂല..

പിന്നെ എന്റെ ഓര്‍മ്മയില്‍ ലാലേട്ടന്റെ അവസാന ഹിറ്റ് പടം ആറാം തമ്പുരാനാ(ഒരു പരിധിവരെ ഛോട്ടാ മുംബൈയും)..... അതിനു ശേഷം നിങ്ങ ഫാന്‍സ് ഹിറ്റെന്ന്‍ പറയുന്ന പടങ്ങളല്ലേ ഉണ്ടായിട്ടുള്ളൂ.അല്ലേല് പറ... 80-90 കളിലെ യഥാര്‍ത്ഥ ലാന്‍ ഫാന്‍സ് മൊത്തം എന്റെ പിറകേ പോരും....

ശ്രീ said...

ചാത്താ...
രണ്ടാള്‍ക്കും അധികം സന്തോഷിയ്ക്കാനോ അഹങ്കരിയ്ക്കാനോ ദുഖിയ്ക്കാനോ ഉള്ള ഒന്നും കഴിഞ്ഞ 10-12 വര്‍ഷമായി ഉണ്ടായിട്ടില്ല. ഏറെക്കൂറെ തുല്യവുമാണ്.

ആറാം തമ്പുരാനു (97 മുതല്‍) ശേഷം വന്ന മോഹന്‍ലാലിന്റെ കൊള്ളാവുന്ന/ഹിറ്റ് ചിത്രങ്ങള്‍:

ചന്ദ്രലേഖ, ഹരികൃഷ്ണന്‍‌സ്, ഉസ്താദ്, നരസിംഹം, രാവണപ്രഭു, ബാലേട്ടന്‍, ഉദയനാണ് താരം, തന്മാത്ര, നരന്‍, കീര്‍ത്തിചക്ര, ഹലോ, ട്വന്റി 20.97 മുതല്‍ വന്ന കൊള്ളാവുന്ന/ഹിറ്റ് മമ്മൂട്ടി ചിത്രങ്ങള്‍:
ഹരികൃഷ്ണന്‍‌സ്, വല്യേട്ടന്‍, ക്രോണിക്‍ ബാച്ചിലര്‍, സേതുരാമയ്യര്‍ സി ബി ഐ, കാഴ്ച, തൊമ്മനും മക്കളും, രാജമാണിക്യം, കയ്യൊപ്പ് (നല്ല ചിത്രം, ഹിറ്റ് അല്ല), മായാവി, കഥ പറയുമ്പോള്‍, ട്വന്റി 20

ഇത് മോഹന്‍‌ലാലിനെയും മമ്മൂട്ടിയെയും ഇഷ്ടപ്പെടുന്ന ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയ്ക്കുള്ള എന്റെ വീക്ഷണം ആണ് (രണ്ടു പേരുടേയും ആരാധകര്‍ എന്റെ പുറത്തു കേറാന്‍ വരണ്ട!)

പിന്നെ ഒരു കാര്യം 85-2000 കാലഘട്ടത്തിലെ മോഹന്‍ലാല്‍ ചിത്രങ്ങളും 90-2005 കാലഘട്ടത്തിലെ മമ്മൂട്ടി ചിത്രങ്ങളും ആയിരുന്നു രണ്ടു പേരുടേയും ഇന്നത്തെ ചിത്രങ്ങളേക്കാള്‍ എന്തു കൊണ്ടും മികച്ചത് എന്ന് തുറന്ന് സമ്മതിയ്ക്കേണ്ടി വരും...

നരസിംഹത്തോടെ ലാലേട്ടനും രാജമാണിക്യത്തോടെ മമ്മൂക്കയും ഏതാണ്ട് തീര്‍ന്ന മട്ടാണ്. (അതിനു ശേഷം വിരളമായ നല്ല ചിത്രങ്ങള്‍ കണ്ടേയ്ക്കാം)

cALviN::കാല്‍‌വിന്‍ said...

കുട്ടിച്ചാത്താ,
ചാത്തന്റെ ഹിറ്റ് പറ്റത്തിന്റെ നിര്‍‌വചനം എന്താണ്‌? കാശ് കളക്ട് ചെയ്തത് ആണെങ്കില്‍ ആറാം തമ്പുരാനേക്കാളും കളക്ട് ചെയ്തത് നരസിംഹം ആണ്‍്‌. അതല്ല ക്വാളിറ്റി ആണ്‌ ഉദ്ദേശിച്ചതെങ്കില്‍ ഈ മായാവി എങ്ങനെ ലിസ്റ്റില്‍ വന്നു...

പോസ്റ്റ് 2002 സിനിമകളില്‍ മികച്ചവ എന്ന് എനിക്ക് തോന്നിയത് താഴെ പറയുന്നവയാണ്‌.

മനസ്സിനക്കരെ
പെരുമഴക്കാലം
ഉദയനാണ് താരം
ചാന്തുപൊട്ട് (ജസ്റ്റ് ഇന്‍)
നരന്‍
നേരറിയാന്‍ സി.ബി.ഐ. (ജസ്റ്റ് ഇന്‍)
അച്ഛനുറങ്ങാത്ത വീട് (ജസ്റ്റ് ഇന്‍)
പുലിജന്മം
ക്ലാസ്‌മേറ്റ്സ്
പാസ്സഞ്ചര്‍ (കേട്ടറിവ്)


വാസ്തവം, പരദേശി, അടയാളങ്ങള്‍ തുടങ്ങിയ സിനിമകള്‍ കണ്ടിട്ടില്ല. കണ്ടാല്‍ അവ ലിസ്റ്റില്‍ വരാം വരാതിരിക്കാം... കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ മോഹനലാലിന്റെ മിനിമം രണ്ട് നല്ല പടങ്ങള്‍ വന്നിട്ടുണ്ട് (നരന്‍, ഉദയന്‍).. മമ്മൂട്ടിയുടെ ഒരെണ്ണം (നേരറിയാന്‍ ) കയറിക്കൂടിയാലായി...

കാഴ്ച , ഒരേ കടല്‍ , കൈയൊപ്പ് തുടങ്ങിയ ജാടപ്പടങ്ങളൊക്കെ നല്ല സിനിമാന്ന് പറയാന്‍ ആണ്‌ ഭാവമെങ്കില്‍ എനിക്കൊന്നും പറയാന്‍ ഇല്ല.. വേണമെങ്കില്‍ കറുത്ത പക്ഷികള്‍ ഉള്‍പ്പെടുത്താം...

ശ്രീവല്ലഭന്‍. said...

നന്ദി വിന്‍സ്‌. എന്താണ് എത്താന്‍ താമസിക്കുന്നത് എന്ന് ചിന്തിച്ചിരുന്നു :-)

മോഹന്‍ലാലിനെ ഇഷ്ടപ്പെടാന്‍ തുടങ്ങിയത് നാടോടിക്കാറ്റ് മുതലാണ്‌. (അതിനു മുന്‍പ് വീട്ടില്‍ നിന്നും എല്ലാരും കൂടി വര്‍ഷത്തില്‍ ഒന്ന് എന്ന കണക്കിലാണ് പടങ്ങള്‍ കണ്ടിരുന്നത്‌. കണ്ട പടങ്ങള്‍ - അമ്മേ നാരായണ, ചോറ്റാനിക്കര അമ്മ :-). 1982- 83 റിലീസ് ' ഒരു വര്‍ഷം ഒരു മാസം' - സോമന്‍ പടം കണ്ടിരുന്നു :-) ). പിന്നീട് എത്രയോ നല്ല പടങ്ങള്‍ കണ്ട് വളരെ ഇഷ്ടപ്പെട്ടിരുന്നു - ചിത്രം, ഭരതം, ഹിസ്‌ ഹൈനെസ് അബ്ദുള്ള, തേന്മാവിന്‍ കൊമ്പത്ത്................അങ്ങിനെ നീണ്ടു പോകുന്നു ലിസ്റ്റ്.

അടുത്ത് കണ്ടപ്പോള്‍ വളരെ സൌമ്യമായ പെരുമാറ്റം. കൂടാതെ, ഈ പ്രായത്തിലും ഡാന്‍സ് ചെയ്യുന്നതിലെ flexibility ഇതെല്ലാം വളരെ ഇഷ്ടപ്പെട്ടു.

അടി തുടരട്ടെ :-)

cALviN::കാല്‍‌വിന്‍ said...

ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ഒരു ചോദ്യം... മോഹൻലാലിന്റെ ഏതു ഭാവത്തിൽ അഭിനയിച്ച നല്ല സിനിമയും ചോദിച്ചാൽ ഉദാഹരണം തരാം..

മമ്മൂട്ടി റൊമാൻസ് നന്നായി മനസിൽ തട്ടും വിധം അഭിനയിച്ച ഒറ്റ സിനിമയുടെ പേരു പറയാമോ?

(മഴയെത്തും മുൻപേയിലെ “എന്തിനു വേറൊരു സൂര്യോദയം” എന്ന പാട്ടു സീൻ മാറ്റിനിർത്തിയാൽ ഒരു മുഴുനീള പ്രണയചിത്രം???)

കുട്ടിച്ചാത്തന്‍ said...

ദൈവമേ എന്റെ പിന്നില്‍ ഒരു വിജനത അനുഭവപ്പെടുന്നുണ്ടോ.....

ഡേയ് കാല്‍‌വിന്‍ നീ “മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍“, “രാക്കുയിലിന്‍ രാഗസദസ്സില്‍“, “യാത്ര“ എന്നീ പടങ്ങളൊക്കെ കണ്ടിട്ടുണ്ടാ.. റൊമാന്‍സ് അഭിനയിക്കേണ്ട പ്രായത്തില് മമ്മൂക്ക അത് നന്നായി ചെയ്തിട്ടുണ്ട്.. അല്ലാതെ ഈ പ്രായത്തില്‍ ‘റൊമാന്‍സ് കുമാരനായാല്‍‘ ആരാധകര്‍ വരെ കൂവും...

ഓടോ: സപ്പോര്‍ട്ടില്ലേല്‍ ഞാന്‍ ഇട്ടിട്ട് പോവും ട്ടാ.. മമ്മൂട്ടീടെ ബ്ലോഗില്‌ കമന്റിടാന്‍ എന്നാ ക്യ്യൂവായിരുന്നു.. ഇവിടിപ്പോള്‍ ഞാനാരാ അഭിമന്യുവോ??

ഹരിശ്രീ said...

നല്ല വിവരണം...
നല്ല ചിത്രങ്ങള്‍...

ആശംസകള്‍

cALviN::കാല്‍‌വിന്‍ said...

കുട്ടിച്ചാത്തൻസ്,
മണിവത്തൂരിലെ പ്രണയകഥയ്ക്കണോ അച്ഛന്റെയും മകളുടെയും കെമിസ്ട്രിക്കാണോ കൂടുതൽ പ്രാധാന്യം? ഒരു മുഴുനീളപ്രണയചിത്രം എന്ന് അതിനെ വിളിക്കാമോ? ഒക്കെ പോട്ട് മമ്മൂട്ടിയുടെ പ്രണയനിർഭരമായ സീൻ ഏതാണ് അതിൽ...

അതേ പോലെ മറ്റു ചിത്രങ്ങളിലും....

സെന്റിമെന്റ്സും കുറച്ച് തമാശയും പിന്നെ വിധേയനിലെ പോലുള്ള റോളുകളും മാത്രേ പുള്ളിക്ക് വഴങ്ങു... പ്രണയം മുഖത്ത് വരാൻ ഇത്തിരി ബുദ്ധിമുട്ടും....

ദാ ഇതിലുള്ള സീനുകൾ പൊളെ ഒരെണ്ണം ഒറ്റ ഒരെണ്ണം?

എവടെ!

വിന്‍സ് said...

ഈ കുട്ടിച്ചാത്തന്റെ ഒരു കാര്യം....മമ്മൂട്ടിക്കു പ്രണയിക്കാനും ഡാന്‍സ് ചെയ്യാനും ഒക്കെ അറിയില്ല എന്നു പറഞ്ഞാല്‍ അതില്‍ നാണിക്കാന്‍ ഒന്നും ഇല്ല. മമ്മൂട്ടി ഡാന്‍സ് ചെയ്തില്ലായിരുന്നെങ്കില്‍, പ്രണയിച്ചില്ലായിരുന്നെങ്കില്‍ പുള്ളിക്കു കൂടുതല്‍ ഫാന്‍സ് ഉണ്ടായേനെ എന്നാണു എനിക്കു തോന്നുന്നത്. കാല്‍വിന്‍ കുട്ടേട്ടന്‍ എന്ന പടം കണ്ടില്ലേ?? അതിലല്ലേ അണ്ണാ ഈ പ്രണയങ്ങള് എന്നൊക്കെ പറയണ സാധനം.... കണ്ടാ ദൈവത്താണേ സഹിക്കില്ല. :)

cALviN::കാല്‍‌വിന്‍ said...

ശവത്തീ കുത്താതെ വിൻസേ :)

Sudheesh|I|സുധീഷ്‌.. said...

പ്രണയം..? ലേട്ടന്‍? ലാലേട്ടന്റെ ഈ ചിരി.. ഹോ...
http://www.youtube.com/watch?v=4qhQ_Cr09o8

ശ്രീ said...

പ്രണയവും ഡാന്‍‌സും കോമഡി ഉണ്ടാക്കി പറയാനുള്ള ശ്രമവും മമ്മൂട്ടി ഉപേക്ഷിയ്ക്കുന്നതു തന്നെയാണ് നല്ലത്.

പോലീസ് വേഷവും പ്രണയരംഗങ്ങളും ‘ഇന്നത്തെ’ മോഹന്‍‌ലാലിനും ചേരുന്നതല്ല.

ഭൂമിപുത്രി said...

മറ്റുള്ള പോസ്റ്റുകളെ വെട്ടിച്ചല്ലൊ ഇവിടുത്തെ കമന്റുകൾ!! ഒക്കെ ലാലേട്ടൻ പ്രഭാവം!
എന്റെയും കൂടിയിരിയ്ക്കട്ടെ..
എന്നാലും ‘ ഈ പ്രായത്തിലും ലാലേട്ടൻ..’എന്നൊക്കെയെഴുതിവിട്ടത് അങ്ങേരെങ്ങാനും കണ്ടെങ്കിൽ ശ്രീമതിയുടെ ഫാൻ ക്ലബ് മെബർഷിപ്പ് സ്വാഹ!